ന്യൂദല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എം.എസ്. ധോണിക്കെതിരായ പരാതി സുപ്രീം കോടതി തള്ളി. മഹാവിഷ്ണുവിന്റെ രൂപത്തില്‍ ഒരു മാസികയുടെ കവര്‍ പേജില്‍ ധോണി പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് കേസ്.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആന്ധ്ര സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. മാസികയുടെ എഡിറ്റര്‍ക്കെതിരെയും കേസെടുത്തിരുന്നു.
പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖാന്‍വില്‍കര്‍, എം.എം. ശന്താനഗൗഡര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: