അമ്മ താരാദേവിയുടെ സമാധി

Thursday 20 April 2017 8:38 pm IST

കുറച്ചു മാസങ്ങള്‍ക്കു ശേഷം 1979 ജൂണ്‍ 16ന് ശ്രീരമാദേവിയമ്മയുടെ ഭാവാവേശത്താല്‍ താരാദേവിയമ്മ തന്റെ ചണ്ഡികാഭാവം പൊതുസദസ്സില്‍ ഉദ്‌ഘോഷണം ചെയ്തു. താരാദേവി ആദ്ധ്യാത്മിക മണ്ഡലത്തിലെ ഒരു അപൂര്‍വ്വ പ്രതിഭാസമാണ് രമാദേവിയമ്മയുടെ കുട്ടികള്‍ അമ്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായാണ് താരാദേവിയമ്മയെ കണ്ടത്. ഭാവത്തില്‍ മാത്രമല്ല, രൂപത്തിലും താരാദേവി രമാദേവിയമ്മയെപ്പോലെയായി. താരാദേവി പൂര്‍ണ്ണമായും സാക്ഷാത്കാരം സിദ്ധിച്ച ഒരു വ്യക്തിയായിരുന്നു. 1930 ജൂലായ് 20ന് അമ്മയുടെ അതേ കുടുംബത്തില്‍ പിറന്ന താരാദേവി കുട്ടിക്കാലത്തുതന്നെ ആദ്ധ്യാത്മിക ഗുണവിശേഷങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങി. 13-ാം വയസ്സില്‍ ദിവ്യമാതാ രമാദേവിയമ്മയുടെ ഒരു സ്പര്‍ശത്താല്‍ സമാധിയുടെ വിവിധ മണ്ഡലങ്ങളിലൂടെ കടന്നുപോയി. ശ്രീകൃഷ്ണനേയും മറ്റു അനവധി ദേവലോകങ്ങളെയും അമ്മ ദര്‍ശിച്ചു. ശ്രീ താരാദേവി ദിവ്യത്വത്തിന്റെ ഒരു തേജഃപുഞ്ജമാണ്. ദിവ്യ സ്‌നേഹത്തിന്റെ ജ്വാലയാണ്. ശിഷ്യഭാവമെന്ന വളരെ എളിയനിലയില്‍ നിന്നും ഉയര്‍ന്ന് മാതൃഭാവവും, ഗുരുഭാവവും ചേര്‍ന്ന് ഉദാത്തമായ ഗുരുസ്ഥാനം അമ്മ അലങ്കരിച്ചു. താരാദേവിയുടെ ദൗത്യം വളരെ ഹ്രസ്വമായിരുന്നു. കാലദൈര്‍ഘ്യം നോക്കുകയാണെങ്കില്‍ രണ്ടരക്കൊല്ലം മാത്രം. ഒരു നൂറുവര്‍ഷത്തെ സംഭവങ്ങളും, നേട്ടങ്ങളും ആ കാലയളവില്‍ അമ്മ ഒതുക്കി. അമ്മയുടെ വ്യക്തിത്വത്തിലേക്ക് അനേകായിരം ജീവന്മാര്‍ ആകൃഷ്ടകരായി. അന്തേവാസികള്‍ക്കു മാത്രമല്ല സന്ദര്‍ശകഭക്തര്‍ക്കും അമ്മയുടെ സ്‌നേഹവും, വ്യക്തിപരമായ ശ്രദ്ധയും, സംരക്ഷണവും ലഭിച്ചുകൊണ്ടിരുന്നു. അമ്മയുടെ പുനരവതാരത്തിന്റെ അല്ലെങ്കില്‍ ഉയര്‍ത്തെഴുനേല്‍പിന്റെ ദിവ്യഭാവം കണ്ടു. ആ വാണികള്‍ കേട്ടു. യുവതലമുറ അമ്മയുടെ വ്യക്തിത്വത്തില്‍ നിന്നും ഉദ്‌ബോധനത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു. ജന്മോദ്ദേശ്യങ്ങള്‍ അവിശ്വസനീയമായ വേഗതയിലായിരുന്നു അമ്മ നിര്‍വഹിച്ചത്. ദേവി ചണ്ഡികയാണ് അമ്മയെന്നത് ഈ പ്രവൃത്തികള്‍കൊണ്ട് തെളിയിച്ചു. 1981 സെപ്റ്റംബര്‍ 4-നു അമ്മ താരാദേവി സമാധിയടഞ്ഞു.

അവസാനിച്ചു

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം:കെ. എന്‍. കെ. നമ്പൂതിരി. 9446323355)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.