പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവവും കളിയാട്ടവും

Thursday 20 April 2017 9:10 pm IST

നീലേശ്വരം: പള്ളിക്കര കനത്താട്ട് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 21 മുതല്‍ 24 വരെ ആഘോഷിക്കും. 20ന് കലവറ നിറക്കല്‍ ഘോഷയാത്ര പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളെ അനുമോദിക്കും. തുടര്‍ന്ന് കലാ പരിപാടികള്‍. 21 ന് 5 മണി ആചാര്യ വരവേല്‍പ്പ്. വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍. 22 ന് ഗണപതി ഹോമം 6 മണിക്ക് സാംസ്‌കാരിക സമ്മേളനം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ സ്‌റ്റേജ് ഇന്ത്യ അവതരിപ്പിക്കുന്ന മിമിക്‌സ് കോമഡി ഷോ, 23 ന് വൈകുന്നേരം 6 ന് സൗഹൃദ സായാഹ്നം. എം.രാജഗോപാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടകം മേടപ്പത്ത് 24 ന് ഉച്ചക്ക് 12.19 നും 12.47 നും മദ്ധ്യേ ദേവ പ്രതിഷ്ഠ. 30 ന് കളിയാട്ടം 14 വര്‍ഷത്തിന് ശേഷം നടക്കുന്ന കളിയാട്ടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഭാരവാഹികളായ കോടോത്ത് ഭാസ്‌കരന്‍ നമ്പ്യാര്‍, കെ.ഗോപാലന്‍, പി.രമേശന്‍ ചെറുവത്തൂര്‍, പി.രാഘവന്‍ എന്നിവര്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.