പതാക കൈമാറി

Sunday 21 May 2017 8:55 pm IST

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം 15-ാം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷിന് മാറാട്ടെ ബലിദാനികളുടെ ബന്ധുക്കള്‍ കൈമാറുന്നു

കോഴിക്കോട്: ഏപ്രില്‍ 21, 22, 23 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ നടക്കുന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം 15-ാം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക കൈമാറി. മാറാട് 2003 മെയ് രണ്ടിന് കൊലചെയ്യപ്പെട്ട പുഷ്പരാജ്, സന്തോഷ് എന്നിവരുടെ അമ്മ തെക്കെത്തൊടി ശ്യാമള, കൃഷ്ണന്റെ ഭാര്യ പത്മജ, ദാസന്റെ ഭാര്യ സൗമിനി, ഗോപാലന്റെ ഭാര്യ പ്രമീള എന്നിവര്‍ ചേര്‍ന്ന്, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷിനാണ് കൈമാറിയത്.

മുസ്ലീം ഭീകരാക്രമണത്തില്‍ കൊലചെയ്യപ്പെട്ടവരുടെ സ്മരണയിലായിരുന്നു പതാക കൈമാറ്റം. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കടലതിര്‍ത്തി കാക്കുന്ന ജനസമൂഹത്തിനെതിരെയുള്ള ഭീകരാക്രമണത്തിന്റെ ഓര്‍മ്മകള്‍ പുതുതലമുറയിലും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്‍, സെക്രട്ടറി പി.പി. സദാനന്ദന്‍, ക്യാപ്റ്റന്‍ വി.കെ. ഷണ്‍മുഖന്‍, സി. ശ്രീനിവാസന്‍, പി. പീതാംബരന്‍, ദാസന്‍, ടി. മുരുകേശന്‍, എ. കരുണാകരന്‍, ടി. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.