ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 22 മുതല്‍ 24 വരെ

Thursday 20 April 2017 9:09 pm IST

കാസര്‍കോട്: അമ്മംങ്കോട് ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 22 മുതല്‍ 24 വരെ നടക്കും. 22ന് രാവിലെ 8 മണിക്ക് സമൂഹ പ്രാര്‍ത്ഥന, ഭൂശുദ്ധി, ഗണപതി പൂജ, ഉച്ചയ്ക്ക് 12.30ന് മല്ലം ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ പുറപ്പെടുന്നു. അന്നദാനം, 2.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യരക്ഷാധികാരി ആനമജല്‍ വിഷ്ണുഭട്ട് അദ്ധ്യക്ഷത വഹിക്കും. ശ്രീ ശ്രീ കേശവാനന്ദഭാരതി സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകുന്നേരം 5 മണി മുതല്‍ തൈക്കൊണ്ടോ പ്രദര്‍ശനം, 5.30 മുതല്‍ ബാലഗോകുലം കുട്ടികള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്, ബോവിക്കാനം സരസ്വതി വിദ്യാലയം കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം, വൈകിട്ട് 6 മണിക്ക് തന്ത്രികളെ പൂര്‍ണകുംഭത്തോടുകൂടി വരവേല്‍ക്കല്‍, 6.30 മുതല്‍ ആചാര്യവരണം, ഖനനാദി സ്ഥലശുദ്ധി, പ്രാസാദശുദ്ധി അസ്ത്രകലശ പൂജ, വാസ്തുഹോമം, രക്ഷോഘ്‌ന ഹോമം, വാസ്തു കലശ പൂജ, വാസ്തുബലി, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം, തിരുവാതിരക്കളി, രാത്രി 9.30ന് നൃത്തനിശ, 10.15 ന് യക്ഷഗാനം, 23 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, പഞ്ചഗവ്യം, ബിംബശുദ്ധി, പ്രതിഷ്ഠാംഗ ഹോമം, മണ്ഡലപൂജ, ബിംബാധിവാസ ക്രിയകള്‍, രാവിലെ 11 മണിക്ക് ഭജന, ഉച്ചയ്ക്ക് അന്നദാനം, ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രാനുഷ്ഠാന നാടന്‍പാട്ടുകള്‍, 4.30 ന് നടക്കുന്ന ധാര്‍മ്മിക സഭയില്‍ ആഘോഷ സമിതി അധ്യക്ഷന്‍ കെ.ഗുരുദത്ത് മല്ല്യ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് അഖിലഭാരതീയ കുടുംബ പ്രബോധന്‍ പ്രമുഖ് കജംപാടി സുബ്രഹ്മണ്യ ഭട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ.അനില്‍ വൈദ്യമംഗലം മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ മണ്ഡല പൂജ, അധിവാസ പൂജ, രാത്രി 8.30 ന് നൃത്തസന്ധ്യ, 9.15 ന് സംഘനൃത്തം, തിരുവാതിര, 9.30 ന് മെഗാ തിരുവാതിര കളി, ജിംനാസ്റ്റിക്, ഹല്ലു ഹുപ്‌സ് നൃത്തം, 9.45 ന് നാടകം 'വീരഹനുമാന്‍' 24 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, കലശപൂജ, ജീവകലശം, രാവിലെ 7.29 മുതല്‍ 9.32 വരെ മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ, കലശാഭിഷേക പൂജ, മഹാപൂജ, നിത്യാനുഷ്ഠാ നിര്‍ണ്ണയങ്ങള്‍, പ്രസാദ വിതരണം, അന്നദാനം മുതലായവ വൈകിട്ട് 3 മണിക്ക് മാജിക് ഷോ, തുടര്‍ന്ന് കലാ സായാഹ്നം, വൈകിട്ട് 6 മണിക്ക് ദീപാരാധന, പുഷ്പാലങ്കാര മഹാപൂജ, പ്രസാദ വിതരണം, അന്നദാനം, ഭജന, രാത്രി 8 മണിക്ക് ഓട്ടംതുള്ളല്‍, രാത്രി 9.30ന് സംഗീതാര്‍ച്ചന. പത്രസമ്മേളനത്തില്‍ ഹനുമാന്‍ സേവാ സംഘം ട്രസ്റ്റ് അംഗം എ.കരുണാകരന്‍ മാസ്റ്റര്‍, ആഘോഷ സമിതി ഉപാധ്യക്ഷന്‍ വാമനാചാര്യ, ജനറല്‍ സെക്രട്ടറി ശശിധരന്‍, മഹേഷ് വിശ്വരത്‌നം, രഞ്ജിത്ത് അമ്മങ്കോട്, സുശാന്ത് അമ്മങ്കോട് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.