തിരുവനന്തപുരം: തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനും പ്രകൃതിക്ഷോഭംപോലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും ഏഴ് സായുധസേനാ ബറ്റാലിയനുകളിലും ഓരോ കമാന്‍ഡോ വിഭാഗം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
മുപ്പതുപേര്‍ വീതമുള്ള കമാന്‍ഡോ വിഭാഗമാണ് ഓരോ ബറ്റാലിയനിലും രൂപവത്കരിക്കുന്നത്. ഒരു കമാന്‍ഡര്‍, ഒരു അസിസ്റ്റന്റ് കമാന്‍ഡര്‍, സെക്ഷന്‍ കമാന്‍ഡര്‍ എന്നിവരും ഓരോ വിഭാഗത്തിലുണ്ടാകും. ഇതിനായി 201 കമാന്‍ഡോകളുടെ അധിക തസ്തിക സൃഷ്ടിച്ചു.
ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലേക്ക് തെരഞ്ഞെടുക്കുന്നതിനായി നിലവില്‍വന്ന റാങ്ക് ലിസ്റ്റില്‍നിന്ന് ഇവരെ നിയമിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: