ചേര്‍ത്തല: ആയൂര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മികച്ച ഔഷസസ്യ തോട്ടം ഒരുക്കുന്ന സ്ഥാപനത്തിനും വ്യക്തിക്കും ഇട്ടി അച്യുതന് വൈദ്യന് സ്മാരക അവാര്‍ഡ് നല്‍കും. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, വ്യക്തികള്‍ക്കും വ്യത്യസ്ത അവാര്‍ഡാണ് നല്‍കുകയെന്ന് ജനറല്‍ സെക്രട്ടറി ഡോ. ബേബി കൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ ഡോ. ഷിനോയ് രാജന് എന്നിവര്‍ പറഞ്ഞു. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. തോട്ടം തയ്യാറാക്കുന്നതിനുള്ള തൈകള്‍ അസോസിയേഷന് സൗജന്യമായി നല്‍കും. മൂന്ന് വര്‍ഷം കഴിഞ്ഞ് അസോസിയേഷന് ഭാരവാഹികള്‍ ഔഷധത്തോട്ടം സന്ദര്‍ശിച്ച ശേഷമാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക. സംഘടനയുടെ അഞ്ചാം സംസ്ഥാന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. അമൂല്യ ഗ്രന്ഥമായ ഹോര്‍ത്തുസ് മലബാറിക്കൂസിന്റെ രചനയില്‍ നിര്‍ണായക പങ്ക് വഹിച്ച ചേര്‍ത്തല സ്വദേശി ഇട്ടി അച്യുതന് വൈദ്യന്റെ സ്മരണയ്ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: