ആയുര്‍വേദ ഹോസ്പിറ്റല്‍ അസോസിയേഷന്‍ സമ്മേളനം

Thursday 20 April 2017 9:30 pm IST

ആലപ്പുഴ: ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 22, 23 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. സമ്മേളന നഗറില്‍ ഉയര്‍ത്തുന്നതിനുള്ള ദീപശിഖാ പ്രയാണം രാഘവന്‍ തിരുമുല്‍പ്പാടിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് 22ന് രാവിലെ എട്ടിന് പുറപ്പെടും. 11ന് കടക്കരപ്പള്ളിയിലെ ഇട്ടി അച്യുതന്‍ വൈദ്യര്‍ സ്മാരകത്തില്‍ പതാകയാത്രക്ക് സ്വീകരണം നല്‍കും. സമ്മേളന വേദിയായ ആലപ്പുഴ റമദ ഹോട്ടലില്‍ ദീപശിഖാപ്രയാണം സമാപിക്കും. സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഔഷധസസ്യ വ്യാപന പദ്ധതി ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ഡോ. വിജയന്‍ നങ്ങേലില്‍ അദ്ധ്യക്ഷനാകും. വൈകിട്ട് 7.30ന് ഹോട്ടല്‍ ആലപ്പി പ്രിന്‍സില്‍ നടക്കുന്ന കുടുംബസംഗമം ഡോ. എസ്. സജികുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ജി. വിദ്യാസാഗര്‍ അദ്ധ്യക്ഷനാകും. 23ന് സെമിനാറുകളും ചര്‍ച്ചാക്ലാസുകളും നടക്കും. വൈകിട്ട് 3.30ന് സമാപന സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.