ആലപ്പുഴ: കനത്ത വരള്‍ച്ച നേരിട്ട ജില്ലയില്‍ കേന്ദ്രസംഘം എത്താത്തത് ജില്ലയിലെ മന്ത്രിമാരുടെ കഴിവുകേടാണെന്നു ബിജെപി ജില്ലാ പ്രസിഡണ്ട് കെ. സോമന് . സംസ്ഥാനത്തെ വരള്‍ച്ചാകെടുതികള്‍ നേരിട്ടുകണ്ടു റിപ്പോര്‍ട്ട് നല്കാന് രണ്ടംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടും കേന്ദ്ര സംഘത്തെ ജില്ലയില്‍ എത്തിക്കാന്‍ കഴിയാതെ പോയത് വരള്ച്ചാകെടുതിയുടെ ആനുകൂല്യങ്ങള്‍ ജില്ലയിലെ കര്‍ഷക ര്‍ക്ക് നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു .ജില്ലയിലെ വരള്‍ച്ച കെടുതികള്‍ കേന്ദ്ര സംഘത്തെ അറിയിക്കാന്‍ ബിജെപി ജില്ലാ നേതൃത്വം ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് കെ. സോമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: