കൊലുമ്പന്‍ ഇങ്ങനെ

Thursday 20 April 2017 9:52 pm IST

28 അടി നീളമുള്ള മുടിപിന്നി ഇടതുതോളിലൂടെ താഴെക്കിട്ട്, ഇടംകൈവിരലില്‍ ചുറ്റിപ്പിടിച്ച് ഇടംകയ്യില്‍ വളയും അരക്കെട്ടില്‍ വട്ടംചുറ്റിക്കെട്ടിയ കച്ചയും, കച്ചയുടെ വലതുഭാഗത്ത് പൂട്ടിലും(വെറ്റില അടക്ക, പുകയില, ഏലക്കായ, കുരുമുളക് ഇത്രയും ഉണ്ട്) വലംകൈയില്‍ ഏഴ് അടി ഉയര്‍ന്ന ഊന്നുവടിയും വളര്‍ന്ന താടി മീശയും വിശാല നെറ്റിത്തടം, തിളക്കമാര്‍ന്ന കണ്ണുകള്‍, ശാന്തഗംഭീരമായ പുഞ്ചിരി-ഗോത്രത്തലവനാണ്. ആറ് വര്‍ഷം ഞാന്‍ കൂടെക്കഴിഞ്ഞിട്ടുണ്ട്. ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാല്‍ ഇടുക്കി പാറേമാവില്‍ സര്‍ക്കാര്‍വച്ച പ്രതിമ മുടിമുറിച്ച് ബോബുചെയ്ത് വിദേശിയെപ്പോലെ. മാത്രമല്ല രണ്ടാം ഗീവര്‍ഗീസ് പുണ്യാളനെന്ന് പ്രചാരണവും കഴുത്തിലൊരു കുരിശും തൂക്കിയിരുന്നു. അത് പിന്നീടാരോ എടുത്തുമാറ്റി. ഇത് ഗോത്രവര്‍ഗ്ഗത്തെ അപമാനിക്കലാണെന്നും ചിത്രം സഹിതം അധികാരികള്‍ക്ക് (കളക്ടര്‍ ഉള്‍പ്പെടെ) കൊടുത്തു. ഒന്നും സംഭവിച്ചില്ല. നമ്മുടെ ചരിത്രം,സംസ്‌കാരം, ഭാഷ,മണ്ണ്, വേഷം എല്ലാം അന്യമാകുന്നു. ആര്‍ക്കും പരാതിയില്ല. പാപ്പാത്തിചോലയിലെ കുരിശും തോമാശ്ലീഹായുടെ പിന്‍ഗാമികൊണ്ടുവന്നതാണെന്ന്!

കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍, തൊടുപുഴ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.