റെക്കോര്‍ഡുകള്‍ ഉത്സവമാക്കപ്പെടുമ്പോള്‍

Thursday 20 April 2017 9:54 pm IST

സ്വന്തം കഴിവുകളെ റെക്കോര്‍ഡുകളാക്കി സമുഹത്തില്‍ മാതൃകയാകുന്ന വ്യക്തികള്‍ ഇന്ന് രാജ്യത്ത് അവഗണന നേരിടുന്നു. ജീവിതംതന്നെ പണയംവച്ചു നേടുന്ന ദേശീയ അന്തര്‍ ദേശീയ റെക്കോര്‍ഡുകള്‍ ജനപിന്തുണ ഏറെയുള്ള പുസ്തകങ്ങളില്‍ കുറിക്കപ്പെടുമ്പോള്‍ അവ കണ്ടില്ലെന്നു മറ്റു മനുഷ്യരും മാധ്യമങ്ങളും, എന്തിനു സര്‍ക്കാരുകളും നടിക്കുമ്പോള്‍ റെക്കോര്‍ഡ് ഉടമകള്‍ ഒരുപക്ഷെ മനസ് തളരുന്ന അവസ്ഥയിലാണ്. ഗിന്നസ്, ലിംകാ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ നേടിയവരുടെ കഥയാണിത്. സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത് നല്ലതുതന്നെ. പക്ഷെ വ്യക്തിമുദ്ര പതിപ്പിച്ച റെക്കോര്‍ഡ് ഉടമകളുടെ കഴിവുകള്‍ നിസ്സാരമാണോ? പ്രസംഗത്തിലും വരയിലും മാജിക്കിലും ഡാന്‍സിലും എഴുത്തിലും കരാട്ടെയിലും എല്ലാ കഴിവുകളിലും റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന വ്യക്തികള്‍ നിസ്സാരക്കാരല്ല. അവരെ അംഗീകരിച്ചു മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. ലിംകാ ബുക്കും ഇന്ത്യ ബുക്കും ദേശീയ റെക്കോര്‍ഡുകളാണ്. ഈ റെക്കോര്‍ഡുകള്‍ നേടിയവര്‍ പിന്നീട് ഗിന്നസ് റെക്കോര്‍ഡിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ഒറ്റയടിക്ക് ഗിന്നസ് റെക്കോര്‍ഡുകള്‍ നേടുന്നവരും ഉണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ആസ്ഥാനം ഫരീദാബാദിലാണ്. ലിംകാ ബുക്കിന്റെ ആസ്ഥാനം ഹരിയാനയിലാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ 2017 എഡിഷന്‍ കഴിഞ്ഞ മാസം പുറത്തിറക്കി. കേരളത്തില്‍നിന്നു നിരവധി പേരുടെ കഴിവുകള്‍ രേഖപ്പെടുത്തിട്ടുണ്ട്. കുമളി സ്വദേശി കെ.എ. അബ്ദുള്‍ റസാഖ് ഓയില്‍ പേസ്റ്റല്‍ ഉപയോഗിച്ചു വരച്ച ചിത്രങ്ങള്‍ നാലു ദേശീയ റെക്കോര്‍ഡുകള്‍ നേടി. ഈ ലേഖകന്‍ ഒരു വര്‍ഷംകൊണ്ട് എഴുതിക്കൂട്ടിയ നൂറു ലേഖനങ്ങളുടെ റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. എരുമേലി സ്വദേശിയായ ഇന്ത്യന്‍ ബ്രൂസ് ലീ ഡോ.കെ.ജെ. ജോസഫ് തന്റെ കൈ കരുത്തു മുഖേനെ 18 ഇഞ്ച് കമ്പി പൊട്ടിച്ചതും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. അങ്ങനെ നിരവധിയായ കേരള റെക്കോര്‍ഡുകള്‍ ദേശീയ അളവില്‍ എത്തിക്കപ്പെട്ടു.

ഡോ. ഗിന്നസ് മാടസാമി, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ കേരള പ്രതിനിധി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.