കേരള പത്മശാലിയ സംഘം ജില്ലാ സമ്മേളനം കണ്ണൂരില്‍

Thursday 20 April 2017 9:56 pm IST

കണ്ണൂര്‍: കേരള പത്മശാലിയ സംഘം 37-ാമത് ജില്ലാ സമ്മേളനം 22, 23 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 22 ന് രാവിലെ 9.30 ന് തോപ്യന്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ നഗറില്‍ (ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. പത്മശാലിയ സംഘം ജില്ലാ പ്രസിഡണ്ട് സി.പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. കെ.സി.ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചക്ക് 2 ന് നടക്കുന്ന യുവജന സമ്മേളനം ആരോഗ്യ മന്ത്രി കെ.െകെ.ശൈലജ ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പ.കെ.രാഗേഷ് മുഖ്യാതിഥിയാകും. കെപിഎസ് സംസ്ഥാന യുവജന വിഭാഗം പ്രസിഡണ്ട് ടി.രതീഷ് അധ്യക്ഷത വഹിക്കും. 23 ന് രാവിലെ 10 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന വനിതാ സമ്മേളനം കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മേയര്‍ ഇപി.ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ.പി.ദിവ്യ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള എന്നിവര്‍ സംസാരിക്കും. കെപിഎസ് ജില്ലാ പ്രസിഡണ്ട് കെ,മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം 3 മണിക്ക് സെന്റ് മൈക്കിള്‍സ് സ്‌ക്കൂള്‍ പരിസരത്ത് നിന്നും പതിനായിരം പേര്‍ പങ്കെടുക്കുന്ന പ്രകടനം നടക്കും, തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന പൊതു സമേമളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ വിളംബര ജാഥ നടത്തി. ഇന്ന് വൈകുന്നേരം മാങ്ങാട് തെരുവില്‍ നിന്നും സമ്മേളന നഗരിയിലേക്ക് കൊടിമര ജാഥ നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ സി.പ്രഭാകരന്‍, സതീശന്‍ പുതിയേട്ടി, ചെറ്റൂടന്‍ മോഹന്‍, കെ.രഞ്ചിത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.