കണ്ണൂര്‍: പ്രസ്സ് ക്ലബ് സംഘടിപ്പിക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വോളിയുടെ തീം വീഡിയോ പ്രകാശനം ചെയ്തു. 122 ഇന്‍ഫന്ററി ബറ്റാലിയന് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ രാജേഷ് കനോജിയ പ്രകാശനം നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു.
ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ വിവിധ പ്രസ്സ് ക്ലബുകളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന സെലിബ്രിറ്റി മത്സരങ്ങളും നടക്കും. പ്രസ് ക്ലബ് സെക്രട്ടറി എന്‍.പി.സി.രംജിത്, സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനറും ജേണലിസ്റ്റ് വോളി സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഷമീര്‍ ഊര്‍പ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: