റീച്ച് അംഗീകാരമില്ലാതെ ഹോമിയോ മരുന്ന് നല്‍കരുത്

Thursday 20 April 2017 9:57 pm IST

കണ്ണൂര്‍: റീച്ചിന്റെ അനുമതിയില്ലാതെ ഹോമിയോ പ്രതിരോധ മരുന്ന് നിര്‍ണയിച്ച് വിതരണം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുവാന്‍ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, വിരമിച്ച ഡോക്ടര്‍മാര്‍ എന്നിവര്‍ അംഗങ്ങളായുളള ദ്രുതകര്‍മ്മസേന (റാപ്പിഡ് ആക്ഷന്‍ എപ്പിഡമിക് കണ്‍ട്രോള്‍ സെല്‍(റീച്ച്) നിലവിലുണ്ട്. പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ വിദഗ്ധ സംഘം ആ സ്ഥലവും രോഗികളെയും സന്ദര്‍ശിച്ച് ശാസ്ത്രീയ പഠനം നടത്തിയാണ് റീച്ച് പ്രതിരോധ മരുന്ന് നിര്‍ണയിക്കുന്നത്. അശാസ്ത്രീയമായി ജില്ലയില്‍ പല ഭാഗത്തും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടക്കുന്നതായി പരാതി ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് ഡിഎംഒ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.