കോട്ടയം: മാഫിയകളെ പോലീസ് കയറൂരി വിട്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. കഞ്ചാവ് മാഫിയ അടിച്ചുതകര്‍ത്ത പനച്ചിക്കാട് വെള്ളൂത്തുരുത്തി പുളിഞ്ചുവട് എള്ളുകാലായില്‍ സുരേഷിന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തകാലങ്ങളില്‍ മാഫിയ സംഘങ്ങളുടെ ഒറ്റതിരിഞ്ഞുള്ള അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കക്ഷിഭേദമില്ലാതെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കളക്ടര്‍ അടക്കം നാട്ടുകാര്‍ പരാതി കൊടുത്തിട്ടും ഒരുനടപടിയും ഉണ്ടാവാത്തത് ഈ മാഫിയകള്‍ക്കുള്ള രാഷ്ട്രീയവും പോലീസ് സ്വാധീനവുമാണ്. എന്‍.ഹരിയോടൊപ്പം മണ്ഡലം പ്രസിഡന്റ് ബിനു.ആര്.വാര്യര്‍, വാര്‍ഡ് മെമ്പര്‍ സുമാ മുകുന്ദന്, തോമസ് കിഴക്കേടം, ജോമോന് പനച്ചിക്കാട് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: