കൊപ്രത്ത് ക്ഷേത്രത്തില്‍ കൊടിയേറ്റ്

Thursday 20 April 2017 10:16 pm IST

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് വൈകിട്ട് 6.30ന് തന്ത്രി പെരിഞ്ചേരി മന വാസുദേവല്‍ നമ്പൂതിരിപ്പാട് കൊടിയേറ്റ് നടത്തും. തുടര്‍ന്ന് ദേവസ്വം പ്രസിഡന്റ് ജി. വിശ്വനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌ക്കാരിക സമ്മേളനം നഗരസഭാധ്യക്ഷ വി.ആര്‍. സോന ഉദ്ഘാടനം ചെയ്യും. സിനിമാ സീരിയല്‍ താരം കിഷോര്‍സത്യ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തും. 22ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം. 23ന് വൈകിട്ട് 7ന് പിന്നില്‍ തിരുവാതിര, 8ന് നാടന്‍ പാട്ട്, 9ന് നാട്യാഞ്ജലി. 24ന് വൈകിട്ട്് 7ന് നാടോടി നൃത്തം.8.30ന് ദേവീ ഗാനമഞ്ജരി. 25ന് ദേശതാലപ്പൊലി, വൈകിട്ട് 5ന് തിരുനക്കര മഹാദേവക്ഷേത്രത്തിലെ ശ്രീലകത്തുനിന്ന് മേല്‍ശാന്തി അണലക്കാട്ടില്ലത്ത് ശങ്കരന്‍നമ്പൂതിരി പകര്‍ന്നു നല്‍കുന്ന ദീപവുമായി കെ. കെ. റോഡ് കളക്‌ട്രേറ്റ് വഴി 7.30ന് ദേശതാലപ്പൊലി കൊപ്രത്ത് ക്ഷേത്രത്തില്‍ എത്തിച്ചേരും. 27ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനം. രാത്രി 12 ന് പള്ളിവേട്ട. 28ന് ആറാട്ടു ദിനത്തില്‍ രാവിലെ 8.30 ന് ഉപദേവതയായ യക്ഷിയുടെ പുനഃപ്രതിഷ്ട തുടര്‍ന്ന് ആറാട്ട് പുറപ്പാട്. 12ന് ആറാട്ടുകടവില്‍ സദ്യ, വൈകിട്ട് 4.30 ന് കൊടൂരാറിന്റെ തീരത്ത് മാടപ്പാട്ടു കടവില്‍ ആറാട്ട്, രാത്രി 9.30 ന് തൃഗൗതമപുരം ക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി, മയൂര നൃത്തം കരകം എന്നിവയുടെ അകമ്പടിയോടെ ആറാട്ട ഘോഷയാത്ര. കൊപ്രത്ത് കവലയില്‍ കാഴ്ചശ്രീബലി,12ന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.