കുറവിലങ്ങാട്: പള്ളിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയുടെ മാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു. നസ്രത്ത്ഹില്‍ പുത്തന്‍കണ്ടത്തില്‍ ലൂക്കായുടെ ഭാര്യ ഏലിക്കുട്ടി ലൂക്കാ(89)യുടെ മൂന്നരപവന്റെ മാലയാണ് കവര്‍ന്നത്.
ഏലിക്കുട്ടി തോട്ടുവായില്‍ നിന്ന് ബസിലാണ് നസ്രത്ത്ഹില്ലിലെത്തിയത്. തുടര്‍ന്ന് കാല്‍നടയായി വീട്ടിലേക്ക് പോകുകയായിരുന്നു. രണ്ടംഗസംഘം പെരുകിലംകാട് പുത്തന്‍കണ്ടം റോഡിലൂടെ ബൈക്കില്‍ ഏലിക്കുട്ടിയെ മറികടന്ന് പോയി. ഇതിനുശേഷം ഒരാള്‍ ബൈക്കില്‍ നിന്നിറങ്ങി പിന്നോട്ട് നടന്ന് ഏലിക്കുട്ടിയുടെ അടുത്തെത്തിയശേഷം അടുത്തദിവസം റോഡ് ടാറിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു. തുടര്‍ന്ന് ബൈക്കിനു സമീപത്തേക്കുപോയി ഇതില്‍കയറി തിരികെയെത്തി ഏലിക്കുട്ടിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കുറവിലങ്ങാട് സഹരണബാങ്ക് നസ്രത്തുഹില്‍ ശാഖയിലെ സിസിടിവി ക്യാമറയില്‍ മോഷ്ടാക്കളുടെ ബൈക്ക് കടന്നുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: