ഈരാറ്റുപേട്ട: നഗരസഭയിലെ വടക്കേക്കര, കടുവാമൂഴി, തലപ്പലം പഞ്ചായത്തിലെ സബ്സ്റ്റേഷന്, തിടനാട് പഞ്ചായത്തിലെ കൊണ്ടൂര്‍ എന്നീ പ്രദേശങ്ങളില്‍ കഞ്ചാവ് വില്പനയും അനധികൃത മദ്യവില്പനയും സജീവമായി. വടക്കേക്കര കേന്ദ്രീകരിച്ച് നാളുകളായി നടക്കുന്ന കഞ്ചാവ് വില്പനയാണ് ഇപ്പോള്‍ സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നത്. സബ്സ്റ്റേഷന് സമീപമുള്ള പാറമട കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നാളുകളായി നടക്കുന്ന വില്പന നിയന്ത്രിക്കാന്‍ പോലീസിനും സാധിക്കുന്നില്ല. കൊണ്ടൂരില്‍ പൂട്ടിക്കിടക്കുന്ന ക്രീപ്പ് മില്‍, ചിറ്റാറ്റിന്‍കര തടയണ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്പന. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലകള് പൂട്ടിയതോടെയാണ് അനധികൃത മദ്യം, കഞ്ചാവ് വില്പന വ്യാപകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: