അരൂര്‍മുഴിയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായി

Thursday 20 April 2017 10:23 pm IST

ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ അരൂര്‍മുഴി ഭാഗത്ത് കാട്ടു മൃഗങ്ങളുടെ ശല്യം വര്‍ദ്ധിക്കുന്നതായി പരാതി. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനാല്‍ ദുരിതത്തിലായ കര്‍ഷകര്‍ .ഇതിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ.് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും,നിഷ്‌ക്രിയതത്തിനുമെതിരെ പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. ശനിയാഴ്ച രാവിലെ പത്തിന് പരിയാരം റേഞ്ചിന്റെ കീഴിലുള്ള കൊന്നക്കുഴി വനം വകുപ്പ് ഓഫീസിന് മുന്‍പിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്. അരൂര്‍മുഴി കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപികരിക്കണമെന്ന ആവശ്യവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.