നാദോപാസന സ്വാതിതിരുനാള്‍ സംഗീതോത്സവത്തിന് തുടക്കമായി

Thursday 20 April 2017 10:24 pm IST

ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭ രജതജൂബിലി ആഘോഷവും സ്വാതി തിരുന്നാള്‍ സംഗീതോത്സവത്തിനും കൂടല്‍മാണിക്യം കിഴക്കേ ഗോപുരത്തിന് മുമ്പില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ തുടക്കമായി. നാലുദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവം സംഗീതാരാധന യോടെയാണ് തുടങ്ങിയത്. തുടര്‍ന്ന് സംഗമഗ്രാമം തിരുവാതിരക്കളരി സംഘത്തിന്റെ തിരുവാതിരകളി, 4.30ന് ആര്‍. കൃഷ്ണമൂര്‍ത്തിയും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരി എന്നിവ ഉണ്ടായിരുന്നു. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍. എ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡണ്ട് കവി എസ്. രമേശന്‍ നായര്‍ സ്വാതിതിരുന്നാള്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് നാദോപാസന സംഗീത സദസ്സ് സുന്ദരനാരായണ ഗീതാഞ്ജലി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന അഖില കേരള കര്‍ണാടക സംഗീത മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.