അവയവദാനത്തിനൊരുങ്ങി പോലീസ് സേന

Thursday 20 April 2017 10:25 pm IST

ചാലക്കുടി: മരണനാന്തരം അവയങ്ങള്‍ ദാനം ചെയ്യുവാന്‍ തയ്യാറായി ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും,അവരുടെ കുടുംബാംഗങ്ങളും. കേരള പോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമര്‍പ്പണമെന്ന് പേരിട്ടിരിക്കുന്ന അവയവ ദാന ബോധവത്ക്കരണ ക്യാമ്പെയിന്‍. 22ന് ഉച്ചതിരിഞ്ഞ് രണ്ടിന് ചാലക്കുടി സികെ.എംഎന്‍എസ്എസ് സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്യും. സമ്മത പത്രം സര്‍ക്കാര്‍ ഏജന്‍സിയായ മൃതസജ്ജീവനിക്ക് കൈമാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.