ദേശീയ സബ് ജൂനിയര്‍ ഫുട്‌ബോള്‍ മേഘാലയക്കും ഗോവക്കും ജയം

Thursday 20 April 2017 10:36 pm IST

കോഴിക്കോട്: ദേശീയ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ മേഘാലയ എതിരില്ലാത്ത 12 ഗോളുകള്‍ക്ക് തമിഴ്‌നാടിനെ തകര്‍ത്തു. മേഘാലയക്ക് വേണ്ടി ഒമ്പത്, 16, 51, 80 മിനിറ്റുകളില്‍ ഗ്ലെനിസ് ഗോഡ് ഫ്രെലിന്റാ നാല് ഗോളുകളും 35, 66 മിനിറ്റുകളില്‍ ഫെയര്‍ലിസ്റ്റര്‍ സുടിന്‍, 85, 88 മിനിറ്റുകളില്‍ സഗ്നി ജനായ് സിയാഗ്ലോ എന്നിവര്‍ ഇരട്ട ഗോളുകളും അഞ്ചാം മിനിറ്റില്‍ ടൊര്‍ലാംഗ് വാനിയന്‍ഗ്, 41-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ഡിംങ്‌ഹോ, 68-ാം മിനിറ്റില്‍ ജെഫേഴ്‌സണ്‍ കര്‍ബുലയും 92-ാം മിനിറ്റില്‍ ബങ്കിര്‍സന്‍ സിംല്യയുമാണ് ഗോളുകള്‍ നേടിയത്. വൈകീട്ട് നടന്ന മത്സരത്തില്‍ ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ദല്‍ഹിയെ പരാജയപ്പെടുത്തി. റോഷന്‍ ജോസഫ് വികാസും, റിച്ചാര്‍ഡ് അന്റോണിയോ കാര്‍വലോയും, ഹര്‍ഷ് ശൈലേഷ് പാട്രിയും ഗോവക്കായി ഗോളുകള്‍ നേടി. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ നടക്കുന്ന മത്സരത്തില്‍ മിസോറം ഒഡീഷയേയും വൈകിട്ട് നടക്കുന്ന മത്സരത്തില്‍ കേരളം മധ്യപ്രദേശിനെയും നേരിടും.