പിലാത്തറ റോട്ടറി ക്ലബ്ബ് ചാര്‍ട്ടര്‍ ദിനം ആഷോഷിച്ചു

Thursday 20 April 2017 10:35 pm IST

പിലാത്തറ: പിലാത്തറ റോട്ടറി ക്ലബ്ബിന്റെ ചാര്‍ട്ടര്‍ ദിനാഘോഷം ജേസീസ് ദേശീയ പ്രസിഡന്റ് എ.വി.വാമന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഓടക്കുഴല്‍ വിദ്വാന്‍ ജോണ്‍സണ്‍ പുഞ്ചക്കാടിന് നല്‍കി. കെ.രവീന്ദ്രന്‍, എം.പികൃഷ്ണന്‍, കെ.പി.ബാലന്‍, ബിന്ദു സുരേന്ദ്രന്‍, ടി.രാജീവന്‍, ഇ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.