പാലക്കാട്: കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരനും കുടുംബാംഗങ്ങള്‍ക്കും ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട്ട് സ്വീകരണം നല്കി.
പ്രധാനമന്ത്രിയുടെ ഇളയ സഹോദരന് പ്രഹ്ലാദ് ദാമോദര്‍ ദാസ് മോദിയും ഭാര്യ ഭഗവതിയും മറ്റു കുടുംബാംഗങ്ങളുമാണ് മൈസൂര്‍ യാത്രക്കുശേഷം ഉച്ചയോടെ പാലക്കാടെത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്, സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന് എന്നിവര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ടോപ്പ് ഇന്‍ ടൗണ്‍ ഹാളില്‍ എത്തിയ അദ്ദേഹത്തിനും കുടുംബത്തിനും സദ്യ നല്കി. സദ്യ ഒരുക്കിയ പാചകക്കാരുമായും ജീവനക്കാരുമായും അല്‍പ്പസമയം ചിലവഴിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കന്യാകുമാരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരികെ പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: