അനുകൂലിച്ച് സീറോ മലബാര്‍ സഭ

Friday 21 April 2017 12:27 am IST

തിരുവനന്തപുരം: കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചതില്‍ തെറ്റില്ലെന്ന് സീറോ മലബാര്‍ സഭ. കുരിശിനെ അധിക്ഷേപിച്ചെന്ന് പറയില്ലെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു. കുരിശ് പൊളിച്ചുമാറ്റിയതില്‍ തെറ്റില്ല. കുറച്ചുകൂടി മാന്യമായ രീതിയില്‍ നീക്കം ചെയ്യാമായിരുന്നു. സഭയുടെ നിലപാടിന് വിരുദ്ധമായവര്‍ സ്ഥാപിച്ചതാണ് കുരിശ്. എന്നാല്‍, നീക്കിയ രീതിയില്‍ സാധാരണ വിശ്വാസികള്‍ തെറ്റിദ്ധരിച്ചേക്കാം. കുറച്ചുകൂടി ഭംഗിയുള്ള രീതിയില്‍ ചെയ്യാമായിരുന്നെന്ന് ജിമ്മി പൂച്ചക്കാട്ടില്‍ അഭിപ്രായപ്പെട്ടു. കുരിശു സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കാത്തോലിക്ക സഭയുടെ വിശ്വാസസംഹിതയ്ക്ക് വിരുദ്ധമായ നിലപാടുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.