കാക്കനാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ സമ്മേളനം കാക്കനാട് മുന്‍സിപ്പല്‍ ഹാളില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ദശരഥന് അധ്യക്ഷനായി. പ്രതിനിധി സമ്മേളനം കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന് നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.എന്‍. ഹരിഹരന് നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പൗലോസ്, ടി. വേലായുധന് നായര്‍, സി.ടി. ഉലഹന്നാന്, പി. ഇന്ദിര, ചെറുവട്ടൂര്‍ നാരായണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനം ധര്‍മ്മരാജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുന്‍ കാല ഭാരവാഹികളെ ആദരിക്കും. വൈകിട്ട് ചേരുന്ന വനിതാ സമ്മേളനം തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: