ജോസ് മാവേലി നിരാഹാരത്തിന്

Friday 21 April 2017 12:46 am IST

കൊച്ചി: ജനസേവ ശിശുഭവന്റെ സംരക്ഷണയിലുള്ള ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളെ തിരിച്ചയയ്ക്കണമെന്ന ശിശുക്ഷേമസമിതിയുടെ തീരുമാനത്തിനെതിരെ ചെയര്‍മാന്‍ ജോസ് മാവേലി സമരത്തിന്. വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നിരിക്കെ, തീരുമാനം പുന:പരിശോധിക്കണമെന്നാണാവശ്യം. വെള്ളിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ കളക്‌ട്രേറ്റിന് സമീപമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഓഫീസിന് മുന്നിലാണ് ജോസ് മാവേലി നിരാഹാര സമരം നടത്തുകയെന്ന് ജോസ് മാവേലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്റ് അഡ്വ. ചാര്‍ളി പോള്‍, ക്യാപ്ടന്‍ എസ്.കെ. നായര്‍, ജോബി തോമസ്, പ്രിന്‍സ് വെള്ളറയ്ക്കല്‍, നിഥിന്‍ സിബി, ഇന്ദിരാ ശബരീനാഥ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.