ഇടുക്കി: പാപ്പാത്തിച്ചോല കയ്യേറ്റവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശാന്തന്‍പാറ പോലീസിനോട് റവന്യൂ സംഘം നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് വച്ച സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ വെള്ളൂക്കുന്നേല്‍ ടോമി സഖറിയ്ക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് തഹസീല്‍ദാര്‍ എം.കെ ഷാജി ജന്മഭൂമിയോട് പറഞ്ഞു. ഈ നിയമ പ്രകാരം അരലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ പിഴയും ഏഴ് വര്‍ഷം വരെ കഠിന തടവും ശിക്ഷ ലഭിക്കാം.
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ വഴിയില്‍ ഒമ്നി വാനിട്ട് തടഞ്ഞ സംഭവത്തില്‍ കെഎല്‍-46 സി 739 നമ്പര്‍ വാഹന ഉടമയ്ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് കേസുകളും ശാന്തന്‍പാറ പോലീസിനാണ് റവന്യൂ വകുപ്പ് കൈമാറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: