തൃപ്പൂണിത്തുറ: കോണോത്ത്പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷ മോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ സയാഹ്നം സംഘടിപ്പിച്ചു. കോണോത്ത പുഴയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ ്എന്‍. എല്‍. ജയിംസ് ആവശ്യപ്പെട്ടു.
മോര്‍ച്ചയുടെ മണ്ഡലം പ്രസിഡന്റ്സാം പുന്നക്കല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജോബി കണ്ടനാട് സ്വാഗതം പറഞ്ഞു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് യു. മധുസുദനന്‍, വൈസ് പ്രസിഡന്റ് ജ സോമനാഥന്, ജന സെക്രട്ടറി സുബീഷ്, പീതാംബരന്, ജില്ലാ ജന സെക്രട്ടറിമാരായ ലാലന്, നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: