അനധികൃത ക്വാറികളില്‍ റെയ്ഡ്; നാല്പതോളം വാഹനങ്ങള്‍ പിടിച്ചെടുത്തു

Monday 24 April 2017 10:09 pm IST

ഒറ്റപ്പാലം: റവന്യൂ ഡിവിഷനു കീഴില്‍ ഒറ്റപ്പാലം, പട്ടാമ്പി,മണ്ണാര്‍കാട്, താലൂക്കുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളില്‍ സബ് കലക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ടിപ്പര്‍ ലോറികളും ജെ.സി.ബികളും,ഹിറ്റാച്ചികളും ഉള്‍പ്പടെ 42 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മണ്ണാര്‍കാട് താലൂക്കില്‍ തച്ചനാട്ടുകര,എത്ത നാട്ടുകര,പൊറ്റശ്ശേരി എന്നിവിടങ്ങളില്‍ നിന്നായി 11 ടിപ്പര്‍, ആറ് ജെ.സി.ബി.രണ്ട് ഹിറ്റാച്ചി, ഒറ്റപ്പാലം താലൂക്കില്‍ നെല്ലായ അനങ്ങനടി, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ആറ് ടിപ്പര്‍ ഒരു ഹിറ്റായി,നാല് ജെ.സി.ബിയുംപട്ടാമ്പി താലൂക്കില്‍ വല്ലപ്പുഴ ഓങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നും ഏഴ് ടിപ്പര്‍, രണ്ട് ഹിറ്റാച്ചി, മുന്ന് ജെ.സി.ബി എന്നിങ്ങനെയാണു പിടിച്ചെടുത്തത്. രൂക്ഷമായ വരള്‍ച്ചയും കൂടി വെള്ളക്ഷാമവും അഭിമുഖീകരിക്കുന്ന സാഹചര്യത്തിലും അനധികൃതമായി കരിങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പരിസ്ഥിതി സംഘടനകളും സാമൂഹ്യസംഘടനകളും നേരിട്ട് വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ശക്തമായ പരാധി ഉന്നയിച്ചതിനെ തുടര്‍ന്നാണു സബ് കലക്ടര്‍ നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്.പരിശോധിച്ച ക്വാറികള്‍ എല്ലാം തന്നെ സര്‍ക്കാരിലേക്കു ലഭിക്കേണ്ടതായ ലക്ഷകണക്കിനു രൂപയുടെ റോയല്‍റ്റി അടക്കാതെയും നിയമാനുസൃത അനുമതി ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നും സബ് കലക്ടര്‍ അറിയിച്ചു. സബ് കലക്ടര്‍ക്കു പുറമെ മണ്ണാര്‍കാട് താലൂക്കില്‍ സീനിയര്‍ സൂപ്രണ്ട് പി.പി. ജയരാജ്, ഡപ്യൂട്ടി തഹസീല്‍ദാര്‍മാരായഎം.പി.രാജന്‍, എം.പി.ആനന്ദകുമാര്‍.വില്ലേജ് ഓഫീസര്‍മാരായ കെ.അരവിന്ദാക്ഷന്‍,കെ.ബാലകൃഷ്ണന്‍,പി.വി.വിനോദ് ,കെ.രാമന്‍കുട്ടി,അബ്ദുള്‍ റഹ്മാന്‍, ഒറ്റപ്പാലം താലൂക്കില്‍ ഡപ്യൂട്ടി തഹസില്‍ ദാര്‍മാരായ പി.വിജയഭാസ്‌കര്‍ ,എന്‍.ശിവരാമന്‍, ടി.പി.കിഷോര്‍, വില്ലേജ് ഓഫീസര്‍മാരായ ദിലീപ്,വിശ്വം, സി.നിശാന്ത്,എം.സി. ബാവാ പട്ടാമ്പി താലൂക്കില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ വി.കുമാരന്‍, വില്ലേജ് ഓഫീസര്‍മാരായ എം.ആര്‍ രാജേഷ് കുമാര്‍, എം.ഗിരീഷ്, കെ.അജയകുമാര്‍എന്നിവരും മറ്റ് ജീവനക്കാരും നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.