വളയന്‍ചിറങ്ങര: സമാജ ഉന്നമനമാകണം യുവാക്കളുടെ ലക്ഷ്യമെന്ന് മൂവാറ്റുപുഴ രാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി അക്ഷയാത്മാനന്ദ. ആര്‍എസ്എസിന്റെ ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടനം വളയന്ചിറങ്ങരയില് നിര്‍വഹിക്കുകയായിരുന്നു.
ധാര്‍മ്മികത നഷ്ടപ്പെട്ടവരുടെ എണ്ണം കൂടുന്നത് നല്ലതല്ല. ഈ പോരായ്മ പരിഹരിക്കാന്‍ ചെറുപ്പത്തിലേ സംസ്കാരം പകര്‍ന്ന് കൊടുക്കേണ്ടതുണ്ടെന്നും സ്വാമി അഭിപ്രായപ്പെട്ടു.
പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന് മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാഭവന് ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, വര്‍ഗ് കാര്യവാഹ് സി. കെ. രാധാകൃഷ്ണന്, വര്‍ഗ് അധികാരി ഡോ. സി. ഐ. ഐസക് എന്നിവര്‍ സന്നിഹിതരായിരുന്നു. ശിബിരത്തില്‍ 251 ശിക്ഷാര്ത്ഥികള് പങ്കെടുക്കുന്നുണ്ട്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ശിബിരത്തില്‍ പങ്കെടുത്ത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: