ഗീതാ വിചാരസത്രങ്ങള്‍ മേയ് ഒന്നിന്

Monday 24 April 2017 10:40 pm IST

തിരുവനന്തപുരം: ശങ്കര ജയന്തി - തത്വജ്ഞാനി ദിനത്തോടനുബന്ധിച്ചും പി.പരമേശ്വരന്‍ നവതി ആഘോഷങ്ങളുടെ ഭാഗമായും മേയ് ഒന്നിന് ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 11 കേന്ദ്രങ്ങളിലായി ഗീതാ വിചാരസത്രങ്ങള്‍ സംഘടിപ്പിക്കുന്നു. പുതിയ തലമുറയ്ക്ക് ഭഗവദ്ഗീതാ പഠനത്തില്‍ താല്‍പര്യം ജനിപ്പിക്കാന്‍ സാമൂഹിക കാഴ്ചപ്പാടോടു കുടി ഗീതയെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിചാര സത്രം സംഘടിപ്പിക്കുന്നത്. ഗീത സമഗ്ര ജീവിതദര്‍ശനം, ഗീതയും മാനേജ്‌മെന്റും, ഗീത സാമൂഹിക സമരസതയ്ക്ക്, ഗീതയും യുവാക്കളും തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതന്മാരും സാംസ്‌കാരിക നായകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, തേഞ്ഞിപ്പലം, കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നടക്കുന്ന വിചാരസത്രങ്ങളില്‍ ചിന്മയാമിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍, ജസ്റ്റിസ് ബാബു മാത്യു ജോസഫ്, ആയുഷ് സെക്രട്ടറി ഡോ.ബി. അശോക്, പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, വിവേകാനന്ദ വേദിക് ഫൗണ്ടേഷന്‍ അദ്ധ്യക്ഷ എം. ലക്ഷ്മികുമാരി, എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് ജോസഫ്, എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, പ്രജ്ഞാപ്രവാഹ് ദേശീയസംയോജക് ജെ. നന്ദകുമാര്‍, ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. സുജാതന്‍, സയന്റിഫിക് ഹെറിട്ടേജ് ഡയറക്ടര്‍ ഡോ. എന്‍.ഗോപാലകൃഷ്ണന്‍, ഡോ.എം.എം. ബഷീര്‍, ഡോ. ജയമണി, ഡോ.ലക്ഷ്മി ശങ്കര്‍, കെ.പി. രാധാകൃഷ്ണന്‍, സ്വാമി കൃഷ്ണാത്മജാനന്ദ, കോഴിക്കോട് ഐഐഎം പ്രൊഫസര്‍ ഡോ. ഗംഗോപാദ്ധ്യായ, ജി.കെ. സുരേഷ് ബാബു, സ്വാമിനി ജ്ഞാനാഭനിഷ്ഠ, പ്രൊഫ.അബ്ദുള്‍ അസീസ്, മാധവന്‍ മാസ്റ്റര്‍ പയ്യാവൂര്‍, കെ.നന്ദകുമാര്‍, കാ.ഭാ. സുരേന്ദ്രന്‍, വിനയരാജന്‍ മാസ്റ്റര്‍, പ്രൊഫ.സുരേഷ്ബാബു, രാഹുല്‍ ഈശ്വര്‍, അഡ്വ. ഇ.കെ. സന്തോഷ്, സ്വാമിനി ശിവാമൃതചൈതന്യ, അഡ്വ.എ.വി. കേശവന്‍, പി. ഉണ്ണികൃഷ്ണന്‍, നാരായണശര്‍മ്മ, രഘുനാഥന്‍നായര്‍, കെ.സി. സുധീര്‍ബാബു, ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരതീയവിചാരകേന്ദ്രം ജനറല്‍സെക്രട്ടറി കെ.സി. സുധീര്‍ബാബു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.