മണിയുടെ വാക്ക് മുഖ്യമന്ത്രിയുടേത്: ബിജെപി

Monday 24 April 2017 10:44 pm IST

കോട്ടയം: മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ ഉടനീളം പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടന്നു. മൂന്നാര്‍ കയ്യേറ്റശ്രമത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശങ്ങള്‍ എം.എം.മണി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എം.എം.മണിക്കെതിരെ കോട്ടയത്ത് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയ്യേറ്റം ഒഴിപ്പിക്കുവാനുള്ള ഉദ്യോഗസ്ഥരുടെ ആത്ഥാര്‍ത്ഥമായ ശ്രമങ്ങളെ അട്ടിമറിക്കുവാനും പാര്‍ട്ടിക്കാരുടെയും വന്‍മാഫിയ സംഘങ്ങളുടെയും കയ്യേറ്റത്തിന് ഒത്താശചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഉദ്യോഗസ്ഥരെയും സ്ത്രീകളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്യുന്നത് ഇടതുപക്ഷത്തിന്റെ നയമാണെന്നും ഇത് സാംസ്‌കാരിക കേരളത്തിനും രാജ്യത്തിനും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.എം.മണി മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ച് പുറത്ത് പോകണമെന്നും, തോന്നിയത് വിളിച്ചുപറഞ്ഞ് സ്ത്രീത്വത്തെയും സ്ത്രീതൊഴിലാളികളെയും അപമാനിച്ച മന്ത്രിയെ വഴിനടക്കാന്‍ മഹിളാമോര്‍ച്ച സമ്മതിക്കുകയില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്‍ പറഞ്ഞു. സിപിഎമ്മിന്റെ അടവുനയത്തിന്റെ ഭാഗമാണ് മണിയെക്കൊണ്ട് അസഭ്യം വിളിച്ച് പറയിക്കുന്നത്. പഴയകാല മാടമ്പിഭരണത്തിന്റെ ആവര്‍ത്തനമാണിത്. മൂന്നാറില്‍ സമരം നടത്തുന്ന പെമ്പിളൈഒരുമയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു. എം.എം.മണിയുടെ കോലത്തില്‍ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടും ചെരുപ്പൂരിയും അടിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോലം കത്തിക്കുകയും ചെയ്തു. സുമാ മുകുന്ദന്‍, റീബാ വര്‍ക്കി, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹന്‍, ഇന്ദിരാകുമാരി, സിന്ധു അജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാമപുരം: ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി എം.എം. മണിയുടെ കോലം കത്തിച്ചു. പെമ്പിള ഒരുമൈ നേതാക്കള്‍ക്കെതിരെ സഭ്യമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിക്ഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം രാമപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. പി.പി. നിര്‍മ്മലന്‍, ബി.ജെ.പി. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ജനറല്‍ സെക്രട്ടറി ജയന്‍ കരുണാകരന്‍, എം.ഓ. ശ്രീക്കുട്ടന്‍, എം.പി. ശ്രീനിവാസ്, ശശി പുല്ലുവിളപുത്തന്‍വീട്, സന്തോഷ് നെല്ലാപ്പാറ, വിജയന്‍ മേതിരി, ഗോപാലകൃഷ്ണന്‍, ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം: കേരളത്തിന് അപമാനമായ പിണറായി സര്‍ക്കാര്‍ മാറി പുതിയ മന്ത്രിസഭയെ ചുമതലയേല്‍പ്പിക്കണമെന്ന് ബിജെപി വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. ബിജെപി ചെമ്മനത്തുകരയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ നേത്യത്ത്വത്തിലുള്ള സര്‍ക്കാര്‍ എല്ല രംഗത്തും തികഞ്ഞ പരാജയമാണെന്ന് മാത്രമല്ല സ്ത്രീ സമൂഹത്തിനെ അവഹേളിക്കുന്നവരുടെയും ഭൂമാഫിയസംഘത്തിന്റെയും കുട്ടായ്മയാണ് സംസ്ഥാന സര്‍ക്കാര്‍ . ഈ സാഹചര്യത്തില്‍ പിണറായിയെയും മന്ത്രിമാരേയും മാറ്റി പുതിയയാളുകളെ ചുമതല ഏല്‍പ്പിക്കണമെന്ന് ബിജുകുമാര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത്കമ്മറ്റിയംഗം മംഗളന്‍ അദ്ധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.എന്‍. വി രൂപേഷ്, പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. പുഷ്പ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊന്‍കുന്നം: സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് എന്‍ ഡി എ ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രകടനം നടത്തി.പ്രതീകാത്മകമായി എം എം മണിയെ ചങ്ങലയണിയിച്ചായിരുന്നു പ്രകടനം. എന്‍ ഡി എ നേതാക്കളായ കെ ജി കണ്ണന്‍, ബാലു ജി വെള്ളിക്കര, മുരളീധരന്‍, ജിഹരിലാല്‍, റോബി മറ്റപ്പള്ളി, എം ജി വിനോദ് ,ഉഷാ ശ്രീകുമാര്‍ ,സന്ധ്യാ കണ്ണന്‍, ഉഷാ കൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.