പഞ്ചായത്ത് കിണര്‍ മലിനമാകുന്നതായി പരാതി

Monday 24 April 2017 10:44 pm IST

ഒളശ്ശ: പഞ്ചായത്ത് കിണര്‍ മലിനമാകുന്നതായി പരാതി. എനാദി സിഎംഎസ് ഹൈസക്കൂള്‍ പരിസരത്തുളള നിരവധി കുടുംബങ്ങളുടെ ഏക ശുദ്ധജല സ്രോതസായ പഞ്ചായത്ത് കിണറാണ് മലിനമാകുന്നത്്. കിണറ്റിന്‍കരയില്‍ കുളിക്കുന്നതിലൂടെ സോപ്പുവെള്ളം വീണും കിണറിന് മൂടിയില്ലാത്തതും ജലത്തെ മലിനമാക്കുന്ന ഘടകമാണ്. ആറാട്ടുവഴിയിലെ പ്രസ്തുത കിണറിന് സംരക്ഷണ വേലി തീര്‍ക്കുകയും മേല്‍മൂടിയിടുകയും വേണമെന്നാണ് സമീപവാസികളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.