പുണ്യം ട്രസ്റ്റിന്റെ വാര്‍ഷികവും, വാനപ്രസ്ഥ കേന്ദ്രത്തിന്റെ ശിലാന്യാസവും 29ന്

Monday 24 April 2017 10:47 pm IST

വാഴൂര്‍: തീര്‍ത്ഥപാദപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുണ്യം ട്രസ്റ്റിന്റെ പതിനാലാമത് വാര്‍ഷികവും ബാലഭവന്റെ പത്താമത് വാര്‍ഷികവും 29ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ച് പുണ്യം ട്രസ്റ്റ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന വാനപ്രസഥ കേ ന്ദ്രത്തിന്റെ ശിലാന്യാസവും പുതിയതായി ആരംഭിക്കുന്ന സേവാ പദ്ധതികളായ മംഗല്ല്യ സഹായ നിധിയുടെയും കൗണ്‍സിലിംഗ് കേന്ദ്രത്തിന്റെയും ഉത്ഘാടനവും നടക്കും. ഉച്ചകഴിഞ്ഞ് 2ന് ചേരുന്ന സമ്മേളനം കേന്ദ്ര സഹമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജജാര്‍ ഉത്ഘാടനം ചെയും. സ്വാഗത സംഘം ചെയര്‍മാന്‍ പി. രവീന്ദ്രന്‍ പുന്നാംപറമ്പില്‍ അധ്യക്ഷത വഹിക്കും. വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടനം ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍ നിര്‍വഹിക്കും. മംഗല്ല്യ സഹായനിധിയുടെ ഉത്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, കൗണ്‍സിലിംഗ് കേന്ദ്രത്തിന്റെ ഉത്ഘാടനം ഡോ. എന്‍ ജയരാജ് എംഎല്‍എയും നിര്‍വ്വഹിക്കും. തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണവും, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണവും നടത്തും. വാനപ്രസ്ഥ കേന്ദ്രത്തിന്റെ ശിലാഫലകം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡഗം ബി. രാധാകൃഷ്ണമേനോന്‍ നിര്‍വഹിക്കും. വാഴുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്‌ക്കലാ ദേവി 'ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. വിജയകുമാര്‍, ജില്ലാ സാമൂഹിക നീതിവകുപ്പ് ഓഫീസര്‍ എസ്. എന്‍. ശിവന്യ തുടങ്ങിയവര്‍ സംസാരിക്കും. നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് മംഗല്യ. ഏകാന്തതയില്‍ ഒറ്റപ്പെട്ട് പോകുന്ന വാര്‍ദ്ധക്യത്തിനു് തുണയേകാനാണ് വാനപ്രസ്ഥകേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. 2003ല്‍ ആരംഭിച്ച പുണ്യം ട്രസ്റ്റ് തുടക്കത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി നിര്‍ദ്ധന രോഗികള്‍ക്കായുള്ള വൈദ്യസഹായ പദ്ധതി എന്നിവയായിരുന്നു ഉണ്ടായിരുന്നത്. 2007 ലാണ് പുണ്യം ബാലഭവന്‍ ആരംഭിച്ചത്. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി, പോളിടെക്‌നിക്ക് തലം വരെയുള്ള 25 ആണ്‍കുട്ടികള്‍ അന്തേവാസികളായുണ്ട്. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ ജി.രാജേഷ് സെക്രട്ടറി ബി.രാജീവ്, ട്രഷറര്‍ റ്റി.എം. പുരുഷോത്തമന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി.രവീന്ദ്രന്‍, ജന.സെക്രട്ടറി കെ.പി. സുരേഷ്, ട്രസ്റ്റ് മെമ്പര്‍ രവീന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.