കുറിച്ചി: ഇത്തിത്താനത്തെ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ടവര്‍ നിര്‍മ്മാണത്തിന് അനുവാദം നല്കിയ കാലാവധി അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കമ്പിനി ഇനിയും മുതിര്‍ന്നാല്‍ ഇനിയും സമരം ഉണ്ടാകുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സത്യാഗ്രഹം കെ.സി. ജോസഫ് ഉത്ഘാടനം ചെയ്തു. ബി.ആര്. മഞ്ജീഷ്, റ്റോമിച്ചന്‍ ജോസഫ്, സി.ഡി. വത്സപ്പന്‍, ശോഭാ സലിമോന്‍, ബെറ്റി ടോജോ, എം.എന്‍ മുരളീധരന് നായര്‍, ഷൈജ രഘു, ജിജി ജോര്‍ജ്ജ് എന്നിവര്‍പ്രസംഗിച്ചു. മംഗളാബിക, ഷംജ, കുഞ്ഞമ്മ തങ്കപ്പന്, സുജാത ശശി എന്നിവര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: