മന്ത്രി എം.എം. മണിക്കെതിരെ നാടെങ്ങും പ്രതിഷേധം

Monday 24 April 2017 11:08 pm IST

കോഴിക്കോട്: പെമ്പിള ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എം.എം. മണിക്കെതിരെ പ്രതിഷേധവുമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍. നഗരത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മന്ത്രി എം.എം. മണിയുടെ കോലത്തില്‍ ചൂലുകൊണ്ട് അടിച്ച് പ്രതിഷേധിക്കുകയും ചെയ്തു. മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. പ്രതിഷേധം മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിനു തന്നെ അപമാനമായി മാറിയ മന്ത്രി രാജിവെക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു. ദീപ ടി. മണി, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ലീലാ ഭായി, രജിത, ഷീജ സുരേഷ്, അഡ്വ. അശ്വതി, ശ്രീജ, ശുഭലത, സബിത പ്രഹ്ലാദന്‍, ലതിക എന്നിവര്‍ നേതൃത്വം നല്‍കി. ബാലുശ്ശേരി: ബിജെപി പ്രവര്‍ത്തകര്‍ ബാലുശ്ശേരി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. ബസ്സ്റ്റാന്റ് പരിസരത്ത് മന്ത്രിയുടെ കോലവും കത്തിച്ചു. പ്രതിഷേധ യോഗം ബിജെപി ഉത്തരമേഖല പ്രസിഡണ്ട് വി.വി. രാജന്‍ ഉദ്ഘാടനം ചെയ്യും. സുഗീഷ് കൂട്ടാലിട അധ്യക്ഷത വഹിച്ചു. എം.സി. ശശീന്ദ്രന്‍, ടി. ബാലസോമന്‍, ശോഭാരാജന്‍, ആര്‍.എം. കുമാരന്‍, എന്നിവര്‍ സംസാരിച്ചു. ടി. സദാനന്ദന്‍, വട്ടക്കണ്ടി മോഹനന്‍, ഷൈനി ജോഷി, ഇ. പ്രകാശ്, രാജേഷ് പുത്തഞ്ചേരി, പ്രകാശന്‍ നാറാത്ത്, പ്രമോദ് ശിവപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫറോക്ക്: മന്ത്രി എം.എം. മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഫറോക്ക് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി മണിയുടെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വിജയ് അദ്ധ്യ ക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ടി. നിവേദ്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുമീഷ്, ജനറല്‍ സെക്രട്ടറി സുഭാഷ് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ പ്രകടനം നടത്തി. വി.കെ. മുകുന്ദന്‍, മനോജ്, സച്ചിന്‍ ചെങ്ങോട്ടുകാവ് എന്നിവര്‍ നേതൃത്വം നല്‍കി. വടകര: എം.എം. മണി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ വടകരയില്‍ എം.എം. മണിയുടെ കോലം കത്തിച്ചു. പി.എം. അശോകന്‍, സി.പി. ചന്ദ്രന്‍, വിജയലക്ഷമി, മടപ്പള്ളി ശ്രീധരന്‍, അടിയേരി രവിന്ദ്രന്‍, രഗിലേഷ് അഴിയൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി. നന്മണ്ട: എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നന്മണ്ടയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സി ദാമോദരന്‍, എ.എം പ്രഭാകരന്‍, എടവന ശ്രീധരന്‍, കെപി പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.