ഡിപ്പോയിലെ മാലിന്യം പൊതുവഴിയില്‍; എംഡിക്ക് പരാതി നല്‍കി

Monday 24 April 2017 11:10 pm IST

നെയ്യാറ്റിന്‍കര: കെഎസ്ആര്‍ടിസി ഡിപ്പോയിലെ മാലിന്യം പൊതുവഴിയില്‍. കൗണ്‍സിലര്‍ എംഡിക്ക് പരാതി നല്‍കി. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ മാലിന്യങ്ങളും ദുര്‍ഗന്ധംനിറഞ്ഞ മലിനജലവും വര്‍ഷങ്ങളായി ഡിപ്പോക്ക് തൊട്ടുപുറകിലെ നിലമേല്‍ വാര്‍ഡിലേ പൊതുവഴിയിലേക്കാണ് പൊട്ടിയൊലിക്കുന്നത്. നിലമേല്‍ വാര്‍ഡ് കൗണ്‍സിലര്‍ നിലമേല്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധസമരങ്ങളും ധര്‍ണയും നടത്തുകയും ഡിറ്റിഒ മുതല്‍ മറ്റ് അധികാരികള്‍ വരെയുള്ളവര്‍ക്ക് നിരവധി പരാതികള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പരിഹാരമുണ്ടായില്ല. ഒടുവില്‍ നിലമേല്‍ വാര്‍ഡിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ക്കും ദുര്‍ഗന്ധം നിറഞ്ഞ മലിനജലം ഒഴുകുന്നതിനും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ വി. ഹരികുമാര്‍ കെഎസ്ആര്‍ടിസി എംഡി രാജമാണിക്യത്തിന് പരാതി നല്‍കി. ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം ജനറല്‍സെക്രട്ടറി അഡ്വ പൂഴികുന്ന് ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് മഞ്ചന്തല സുരേഷ്, തിരുപുറം ബിജു, വിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മാലിന്യങ്ങള്‍ ഒഴുകുന്നത് തടയാനുള്ള നടപടി സ്വീകരിക്കാമെന്ന് കൗണ്‍സിലര്‍ക്ക് എംഡി ഉറപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.