തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിന് സമീപമുള്ള വിവേകാനന്ദ പാര്‍ക്കിനോട് നഗരസഭ കാണിക്കുന്ന അനാസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. നഗരസഭാ സെക്രട്ടറി മെയ് 3 നകം സംഭവത്തെ കുറിച്ച് അനേ്വഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
രണ്ടര വര്‍ഷമായി ഇവിടെ ചെടികള്‍ക്ക് വെള്ളം നനയ്ക്കാറില്ല. വൈദ്യുതി വിളക്കുകള്‍ കത്തിക്കാറില്ല. പാര്‍ക്കിലെ കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന് കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പാര്‍ക്കിലെ ചപ്പുചവറുകള്‍ നീക്കാറില്ലാത്തതു കാരണം സന്ദര്‍ശകര്‍ പാര്‍ക്കിലെത്താന്‍ മടിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: