ഗതാഗത നിയന്ത്രണം

Monday 24 April 2017 11:12 pm IST

  തിരുവനന്തപുരം: പ്ലാമൂട് ജംഗ്ഷന്‍ മുതല്‍ പിഎംജി ജംഗ്ഷന്‍ വരെയുള്ള റോഡില്‍ പിഡബ്ല്യുഡി ജോലികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ മെയ് 9 വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രാഫിക് പോലീസ്. പട്ടം ഭാഗത്തു നിന്നും പാളയം ഭാഗത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെയുളള ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ പട്ടം ജഗ്ഷനില്‍ നിന്ന് മരപ്പാലം, കുറവന്‍കോണം, കവടിയാര്‍, വെള്ളയമ്പലം വഴി പാളയം ഭാഗത്തേക്ക് പോകണമെന്ന് ട്രാഫിക് എസി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.