തിരുവനന്തപുരം : വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്നതിനായി കാട്ടാക്കട, വര്‍ക്കല താലൂക്കുകളില്‍ നടത്താനിരുന്ന ജില്ലാ കളക്ടറുടെ പരാതിപരിഹാര വേദികള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. ഇന്ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഓഡിറ്റോറിയത്തിലും 27 ന് വര്‍ക്കല മുനിസിപ്പല്‍ ടൗണ്‍ ഹാളിലും നടത്താന്‍ നിശ്ചയിച്ച പരാതിപരിഹാര വേദികളാണ് മാറ്റിവച്ചത്. താലൂക്കുകളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: