പ്രാചീന പാര്‍ട്ടിയുടെ പ്രാകൃതനായ മണി

Tuesday 25 April 2017 3:34 pm IST

കണ്ണൂരിലെ പിണറായിപ്പാറയില്‍ ആരംഭിച്ച കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടി അവസാനിക്കുന്നതും പിണറായിയിലൂടെ ആയിരിക്കും എന്നത് ചരിത്രത്തിന്റെ വൈരുദ്യാധിഷ്ഠിത നീതിയായിരിക്കും. അതിന്റെ ലക്ഷണങ്ങളെല്ലാം പിണറായി മുഖ്യമന്ത്രിയായപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിരുന്നു. അതുനാള്‍ക്കുനാള്‍ പൂര്‍വാധികം മുന്നോട്ടുപോകുന്നുണ്ട്. അതിന്റെ ലക്ഷണമാണ് സാക്ഷാല്‍ എംഎം മണിയുടെ സരസ്വതി. ചതിക്കുന്ന പാര്‍ട്ടിയെ കൊല്ലുന്ന പാര്‍ട്ടിയാണ് മണി. പാര്‍ട്ടി ജനങ്ങള്‍ക്കിട്ടുപണിയുമ്പോള്‍ പാര്‍ട്ടിക്കിട്ടു കാലം തിരിച്ചു പണിയുന്നതു ഇത്തരം മണിയാശാന്‍മാരുടെ മണിപ്രവാളമായിരിക്കും. ശത്രുക്കളെ തെറി പറയാന്‍ എല്ലാക്കാലത്തും ഇത്തരം നാവു പുഴുത്ത കവലച്ചട്ടമ്പിമാര്‍ എല്ലാ ഇടതു മന്ത്രിസഭയിലും സിപിഎം പ്രതിനിധിയായി ഉണ്ടായിരിക്കും. മുഖ്യമന്ത്രി സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ മന്ത്രിയാക്കി മാമോദീസ മുക്കിയെടുത്ത മണിയുടെ തിരിച്ചുള്ള പാരിതോഷികമാണ് ഇതെന്നു കൂട്ടിയാല്‍ മതി. മണിയെ മന്ത്രിയാക്കിയ അന്ന് മണിയുടെ നാവുദോഷത്തെക്കുറിച്ചു പത്രക്കാര്‍ ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ മണി നോക്കിക്കോളും എന്നരീതിയിലാണ് പിണറായി സംസാരിച്ചത്. പെരുച്ചാഴി കൊട്ടാരത്തിലാണെങ്കിലും പെരുച്ചാഴിയുടെ സ്വഭാവം കാണിക്കും. മണിക്കും മണിയുടെ സ്വഭാവമല്ലേ കാണിക്കാന്‍ പറ്റൂ. മന്ത്രിയായാല്‍ മാറുന്നതല്ലല്ലോ മണിയുടെ സ്വഭാവം. യഥാര്‍ഥത്തില്‍ സിപിഎമ്മിന്റെ സ്വഭാവത്തിനു പറ്റിയയാള്‍ മണി അല്ലാതെ മറ്റാരാണ്. ഇത്തരം മണിമാര്‍ സിപിഎമ്മില്‍ വേറെയുമുണ്ട്.പക്ഷേ അവരാരും മന്ത്രിമാരല്ലെന്നുമാത്രം.സത്യത്തില്‍ മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുള്ളത് മണിക്കാണ്. പെമ്പിളൈ ഒരുമയിലെ സ്ത്രീകളെ വേശ്യകളായി ചിത്രീകരിച്ച മണി സ്വന്തം ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും ഇങ്ങനെ തന്നെയാണോ പറയുന്നതെന്നാണ് ഇപ്പോള്‍ പലരും തിരിച്ചു ചോദിക്കുന്നത്. കഴിവും ബുദ്ധിയും പ്രതിഭയുംകൊണ്ട് ഉന്നതമായ നിലയിലെത്തി സമൂഹത്തിനു പൊതുവേയും സിവില്‍ സര്‍വീസിനു പ്രത്യേകിച്ചും മാതൃകയായ ദേവികുളം സബ് കലക്റ്റര്‍ ശ്രീറാം വെങ്കിട്ടരാമനെ ചെറ്റ എന്നാണ് സിപിഎമ്മിന്റെ കീഴ്‌വഴക്കമെന്ന നിലയില്‍ മണി വിളിച്ചത്. മഴയത്തുപോലും സ്‌ക്കൂള്‍ വരാന്ത അധികപ്പറ്റായ, ഇട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ വിലപോലും ഇല്ലാത്ത മണിയാണിതു പറയുന്നതെന്നോര്‍ക്കുമ്പോള്‍ ആരാണ് യഥാര്‍ഥ ചെറ്റ എന്ന് ആര്‍ക്കും മനസിലാകും. പ്രാചീന പാര്‍ട്ടിയായ സിപിഎമ്മിന്റെ ആരോമലാകാം പ്രാകൃതനായ മണി. പക്ഷേ മൂന്നരക്കോടി വരുന്ന മലയാളിക്കിയാള്‍ നാണക്കേടാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.