കോടതി ഇടപെട്ടു; ഗോപിനാഥന്‍ തിരിച്ചെത്തി

Tuesday 25 April 2017 9:09 am IST

ബത്തേരി : ബത്തേരി താലൂക്ക് സഹകരണ ഭൂപണയ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട സര്‍ക്കാര്‍  നടപടി ഹൈക്കോടതി അസാധുവാക്കിയതോടെ കെ.കെ.ഗോപിനാഥന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി വീണ്ടും ചുമതലയേറ്റു. ജീവനക്കാരുടെ നിയമനത്തില്‍ അഴിമതി ആരോപിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ജോയന്റ് രജിസ്ട്രാര്‍ ബോര്‍ഡ് പിരിച്ചുവിട്ടത്. ഈ മാസം പന്ത്രണ്ടിനാണ് കോടതി ഉത്തരവ് ഉണ്ടായത്. പ്രകടനമായിഎത്തിയാണ് ബോര്‍ഡ് അംഗങ്ങള്‍ ഓഫീസില്‍ പ്രവേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.