ഇനി പോരാട്ടം ബഹുഭാര്യാത്വത്തിനെതിരെ

Saturday 30 December 2017 12:55 pm IST

ന്യൂദല്‍ഹി: മുത്തലാക്കിനെതിരേയുള്ള പോരാട്ടം വിജയം നേടിയതിനെ തുടര്‍ന്ന് മുസ്ലിം സ്ത്രീകളുടെ അടുത്ത പോരാട്ടം ബഹുഭാര്യത്വത്തിനെതിരെ. മുസ്ലിം യുവാക്കളുടെ ഇടയില്‍ ബഹുഭാര്യത്വം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ ദുരാചാരത്തിനെതിരെ യുവതികള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

സുപ്രീംകോടതിയില്‍ മുത്തലാക്കിനെതിരെ എതിരേ പോരാട്ടം നടത്തിയ ഫറാ ഫൈസ്, റിസ്വാന, റസിയവരാണ് ബഹുഭാര്യത്വത്തിനെതിരെ നിയമ യുദ്ധം നടത്താനൊരുങ്ങുന്നത്. മുസ്‌ളീം പുരുഷന്മാര്‍ വീണ്ടും വീണ്ടും വിവാഹം കഴിക്കുന്നതിനെതിരേയാണ് പുതിയ നിയമം വേണ്ടതെന്നും ഇക്കാര്യം മുത്തലാക്കിനെക്കാള്‍ കഷ്ടമാണെന്നും അവര്‍ പറഞ്ഞു. മുത്തലാക്ക് നിരോധിച്ച ബില്ലില്‍ തന്നെ ബഹുഭാര്യത്വത്തെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും റിസ്വാനയും റസിയയും പറയുന്നു.

സുപ്രീംകോടതിയുടെയും സര്‍ക്കാരിന്റെയും പരിഗണനയില്‍ മുത്തലാക്കിനെ കൊണ്ടു വരാന്‍ കഴിഞ്ഞതും അധോസഭയില്‍ മുസ്‌ളീം വനിതാ അവകാശ സംരക്ഷണ ബില്‍ പാസ്സാക്കാന്‍ കഴിഞ്ഞതും പുതിയ തുടക്കം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് മൂന്ന് തലാക്ക് ചൊല്ലി കെട്ടിയവളില്‍ നിന്നും എളുപ്പത്തില്‍ രക്ഷപ്പെടുന്ന ഭര്‍ത്താക്കന്മാര്‍ക്ക് എതിരേയുള്ള മികച്ച പ്രതിരോധമാണെന്നും പല പ്രമുഖരും പ്രതികരിച്ചിരുന്നു.

നിലവില്‍ ഇസ്ലാമിക നിയമങ്ങള്‍ എല്ലാം തന്നെ പുരുഷന്മാര്‍ക്ക് ഉതകുന്നവയാണ്. ബഹുഭാര്യത്വം ഇപ്പോഴും നടമാടിക്കൊണ്ടിരിക്കെ മുത്തലാക്ക് മാത്രം മുസ്‌ളീം സ്ത്രീകളെ സഹായിക്കില്ലെന്നും ബഹുഭാര്യത്വത്തിന്റെ ഇര കൂടിയായ റിസ്വാന പറയുന്നു. പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ പോലും ഫോണില്‍ കൂടി മൊഴി ചൊല്ലലിന് ഇരകളായ സ്ത്രീകള്‍ക്ക് നീതി കിട്ടിയെന്നും അവര്‍ പ്രതികരിച്ചു. മുത്തലാക്ക് ഒട്ടനേകം പേരുടെ ജീവിതം ഹോമിച്ച ഗുരുതരമായ കുറ്റകൃത്യമാണെന്ന് 16 ാം വയസ്സില്‍ വിവാഹം കഴിക്കേണ്ടി വന്ന റസിയയും പറഞ്ഞു.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.