റോഡ് ഉപരോധിച്ച സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

Tuesday 25 April 2017 12:39 pm IST

ചെന്നൈ: ബന്ദിന്റെ ഭാഗമായി റോഡ് തടഞ്ഞ് മാര്‍ഗതടസം സൃഷ്ടിച്ച ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാരൂരില്‍ വച്ചായിരുന്നു അറസ്റ്റ്. വരള്‍ച്ചമൂലം തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ് നടത്തി വരുകയാണ്. സ്റ്റാലിനൊപ്പം മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ 140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വിവിധ വ്യാപാരി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരും ബന്ദിനു പിന്തുണ നല്‍കിയിട്ടുണ്ട്. കടകമ്പോളങ്ങലെല്ലാം അടഞ്ഞുകിടക്കുകയാണ്. വാഹനഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.