ആലപ്പുഴ: കുടുംബശ്രീയുടെ 19-ാം സംസ്ഥാന തല സമ്മേളനത്തിന് ജില്ല ആതിഥേയത്വം വഹിക്കും. മെയ് 18 മുതല്‍ 21 വരെയാണ് സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യരക്ഷാധികാരിയും മന്ത്രി ജി. സുധാകരന് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ വര്‍ക്കിങ് ചെയര്‍മാനും കുടുംബശ്രീ എക്സി. ഡയറക്ടര്‍ ജനറല്‍കണ്‍വീനറുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
വാര്‍ഷിക പരിപാടിയില്‍ ആദ്യ രണ്ടു ദിനങ്ങളില്‍ കുടുംബശ്രീ അംഗങ്ങളുടെ കലാകായിക മത്സരങ്ങളും 20നും 21നും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ സംഗമവും നടത്തും. ഇതിനായി ഓരോ അയല്‍ക്കൂട്ടവും 10 കൈയെഴുത്തു പോസ്റററുകള്‍ വീതവും എഡിഎസ് പ്രദേശത്ത് ഒരു ബാനറും സിഡിഎസ്സില്‍ ഒരു കട്ടൗട്ടും പ്രദര്‍ശിപ്പിക്കും. കലാജാഥയും പൊതുസമ്മേളവും സെമിനാറുകളും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: