ശ്രീനാരായണ ദര്‍ശന സത്രവും ദിവ്യപ്രബോധന ധ്യാനവും

Tuesday 25 April 2017 9:28 pm IST

ചേര്‍ത്തല: എസ്എന്‍ഡിപി കണിച്ചുകുളങ്ങര ചേര്‍ത്തല യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ 29, 30, മെയ് ഒന്ന് തീയതികളില്‍ ശ്രീനാരായണ ദര്‍ശന മഹാസത്രവും ദിവ്യപ്രബോധന ധ്യാനവും നടക്കും. യൂണിയന്‍ ഓഫീസ് മൈതാനത്ത് നടക്കുന്ന സത്രത്തിന്റെ ഭാഗമായി രണ്ട് യുവതികളുടെ വിവാഹവും നിര്‍ധന കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനവും നടക്കും. ഇന്ന് രാവിലെ 10ന് കണിച്ചുകുളങ്ങര ദേവീക്ഷേത്ര സന്നിധിയില്‍ നിന്ന് വിളംബര, വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യും. പി. കെ. ധനേശന്‍ അദ്ധ്യക്ഷനാകും. പുത്തനമ്പലം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന കൊടിക്കയര്‍ ഘോഷയാത്ര കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. കൊടിമര ഘോഷയാത്രയുടെ ഉദ്ഘാടനം കണ്ടമംഗലത്ത് തങ്കി സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടില്‍ നിര്‍വഹിക്കും. അരൂക്കുറ്റി മാത്താനം ക്ഷേത്രത്തില്‍ നിന്നും പതാക ഘോഷയാത്ര ആരംഭിക്കും. എ.എം ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ധ്യാനവിളക്ക് ഘോഷയാത്ര സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. നടരാജന്‍ ഉദ്ഘാടനം ചെയ്യും. 27ന് പുലര്‍ച്ചെ ശിവഗിരി മഠത്തില്‍ നിന്നും ദിവ്യജ്യോതി പ്രയാണം ആരംഭിക്കും. 29ന് രാവിലെ അഞ്ചിന് യജ്ഞാചാര്യന്‍ സ്വാമി സച്ചിദാനന്ദയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. തുടര്‍ന്ന് ദിവ്യജ്യോതി പ്രയാണം. 10ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷനാകും. യോഗം പ്രസിഡന്റ് ഡോ. എം. എന്‍. സോമന്‍ മുഖ്യപ്രഭാഷണം നടത്തും. വൈസ്് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി വധൂവര•ാരെ ആശീര്‍വദിക്കും. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഭവനദാനം നിര്‍വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.