കിടപ്പു രോഗിയായ യുവതിക്ക് അടച്ചുറപ്പുള്ള വീട്

Tuesday 25 April 2017 9:56 pm IST

വൈക്കം: ശരീരം തളര്‍ന്ന് മനോനില തകരാറിലായ കിടപ്പുരോഗിയായ യുവതിക്ക് അടച്ചുറപ്പുള്ള വീടൊരുക്കാന്‍ ജനമൈത്രിപോലീസ് പദ്ധതിയൊരുക്കുന്നു. തലയാഴം ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിനു കിഴക്കുവശം മലയത്തറ ദിവാകരന്റെ കിടപ്പുരോഗിയായ മകള്‍ ജയമ്മക്കാണ് വീടു നിര്‍മ്മിച്ചു നല്‍കുന്നത്. സുമനസ്സുകളുടെ സഹായത്താല്‍ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ സ്വരൂപിച്ചാണ് ഭവനം തീര്‍ക്കുന്നത്. വീടിന്റെ ശിലാസ്ഥാപനം സി.കെ.ആശ എംഎല്‍എ നിര്‍വഹിച്ചു. വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ ജയപ്രകാശ്, ജനമൈത്രി സിആര്‍ഒ എന്‍.വി. സരസജന്‍, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. കെ.കെ.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, മെമ്പര്‍ മായാ ഷാജി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ.് പുഷ്‌കരന്‍തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.