കോട്ടയം: ചീപ്പുങ്കല്‍ ഭാഗത്ത് നിന്ന് ഓട്ടോ ടാക്സി മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കല്ലൂങ്കത്ര ചിറയില്‍ വീട്ടില്‍ മനു (19) ആണ് പിടിയിലായത്. കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്ത് നിന്ന് കോട്ടയം വെസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് മോഷ്ടിച്ച ഓട്ടോ കൂത്താട്ട് കുളത്ത് നിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: