യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി

Tuesday 25 April 2017 10:00 pm IST

വൈക്കം: പോലീസ് സംരക്ഷണമുള്ള യുവാവിനെ രാത്രി വീടുകയറി ആക്രമിച്ചതായി പരാതി. പോളശ്ശേരി വടക്കേമൂലയില്‍ സജീവിനെയാണ് മര്‍ദ്ദിച്ചത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ സജീവിന്റെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളാരുമില്ലാതെ കഴിഞ്ഞിരുന്ന ഗൗരി തമ്പാട്ടിയെന്ന വൃദ്ധയെ സംരക്ഷിച്ചതിന്റെ പേരിലാണ് തന്നെ അക്രമിച്ചതെന്ന് സജീവ് പറയുന്നു. ഇവരുടെ ചികിത്സ നടത്തിയ തനിക്ക് ഗൗരിതമ്പാട്ടി വീടും പുരയിടവും എഴുതി നല്‍കിയിരുന്നു. ഇതിനെതിരെ ആക്രമം നടത്തിയ പ്രതികള്‍ കോടതിയില്‍ കേസ്സ് കൊടുത്തിരുന്നു. ഈ കേസ്സില്‍ സജീവിന് അനുകൂലമായ വിധി ലഭിരുന്നു. തമ്പാട്ടിയുടെ മരണശേഷം ഈ വീട്ടില്‍ താമസിക്കാന്‍ തന്നെയും കുടൂബത്തെയും അനുവദിക്കുന്നില്ലെന്ന് സജീവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ ഇവര്‍ വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ത്തു. നിരന്തരം ആക്രമിക്കുന്ന പ്രതികള്‍ മൂലം ജീവന് ഭീക്ഷണിയുണ്ടെന്നപരാതിയില്‍ വൈക്കം പോലീസ് കേസെടുത്തു. വ്യാജരേഖ ചമച്ച് വസ്തു തട്ടിയെടുത്ത വ്യക്തിക്ക് അനൂകൂലനിലപാട് പോലീസ് സ്വീകരിച്ചെന്ന് ആരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പേലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സജീവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും സംഭവം കളവാണെന്നും, ഇതിന്റെ പേരില്‍ നിരപരാധികളെ കേസ്സില്‍ കുടുക്കുകയാണെന്നും മാര്‍ച്ചിന് നേതൃത്വം നല്‍തിയവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.